കല്ലൂപ്പാറ സ്വദേശി പോക്സോ കേസിൽ അറസ്റ്റിൽ

 ഏഴു വയസ്സുകാരിക്ക് നേരേ ലൈംഗിക അതിക്രമം കാട്ടിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കല്ലൂപ്പാറ കുടമാൻകുളം മുടിമല പരിദാംകേരിൽ സാമുവേൽ പി എം (അനിയൻ-66) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. കീഴ്‌വായ്‌പ്പൂർ പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് വീടിനു സമീപത്തുവച്ച് അറസ്റ്റ് ചെയുകയായിരുന്നു.

ഈ വർഷം ജൂണിൽ സ്കൂൾ തുറന്നതു മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ കുട്ടിയെ ഇയാളുടെ ഓട്ടോയിലാണ് സ്കൂളിലേക്ക് കൊണ്ടുപോകുകയും തിരികെ വിളിച്ചുകൊണ്ടുവരികയും ചെയ്തിരുന്നത്. യാത്രയ്ക്കിടെയായിരുന്നു പ്രതി കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയത്. കുട്ടിയിൽ നിന്നും വിവരമറിഞ്ഞ മാതാവ് കീഴ്‌വായ്‌പ്പൂർ പോലീസ് സ്റ്റേഷനിൽ വിളിച്ചറിയിക്കുകയായിരുന്നു. വനിതാ പോലീസ് വീട്ടിലെത്തി മാതാവിന്റെ സാന്നിധ്യത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

 കഴിഞ്ഞ ദിവസം കല്ലൂപ്പാറ മുടിമലയിലെ വീടിന് സമീപത്തുനിന്നും പോലീസ് പ്രതിയെ  കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഓട്ടോറിക്ഷയും വാഹനത്തിന്റെ രേഖകളും പിടിച്ചെടുത്തു. ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ