ജാമൃത്തിൽ ഇറങ്ങിയ നിരവധി കഞ്ചാവ്‌ കേസിലെ പ്രതിയായ കവിയൂർ സ്വദേശി വീണ്ടും പിടിയിൽ

സംസ്ഥാനത്ത് നിന്നും മയക്ക് മരുന്ന് നിർമ്മാർജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ  സർക്കാർ പ്രഖ്യാപിച്ച തീവ്രയത്ന മയക്ക്മരുന്നു വേട്ടയുടെ ഭാഗമായി മല്ലപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഐ.നൗഷാദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കിലോ കണക്കിനു കഞ്ചാവ്‌ കടത്തിയതിനു  കേരളത്തിലെ വിവിധ  എക്സൈസ് റെയിഞ്ച് ഓഫീസുകളിലെ  മയക്ക് മരുന്നുകേസുകളിൽപ്പെട്ട  തിരുവല്ലാ താലൂക്കിൽ കവിയൂർ വില്ലേജിൽ വടശേരിമലയിൽ വീട്ടിൽ മജേഷ് എബ്രഹാം ജോൺ ( 44 വയസ്) എന്നയാളെ മാരുതി കാറിൽ കടത്തികൊണ്ടുവന്ന 50 ഗ്രാം കഞ്ചാവുമായി മല്ലപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദും സംഘവും ചേർന്ന് അറസ്റ്റു ചെയ്തു. 

മയക്ക്മരുന്നു കേസുകൾ കണ്ടെത്തുന്നതിനായി നടത്തിവരുന്ന സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ചു നടത്തിയ ശക്തമായ പരിശോധനയുടെ ഫലമായിട്ടാണ് അറസ്റ്റ്. തമിഴ് നാട്ടിൽ പോയി കിലോകണക്കിനു കഞ്ചാവ്‌ കടത്തിക്കൊണ്ടുവന്ന് 25 ഗ്രാം വീതമുള്ള പൊതികളാക്കി വിൽപ്പന നടത്തുകയാണ് പ്രതിയുടെ രീതി. പൊതി ഒന്നിനു 2000 രൂപാ നിരക്കിലാണ് വിൽപ്പന. സ്വന്തമായി തമിഴ്നാട്ടിൽ പോയി വീര്യം കൂടിയ കഞ്ചാവ്‌ കണ്ടെത്തി കടത്തി കൊണ്ടു വന്ന് വിൽപ്പന നടത്തുന്നതിനാൽ മജേഷിന്റെ ഗഞ്ചാവിനു വൻ ഡിമാന്റാണ്. വിദ്യാർഥികളും യുവാക്കളുമാണ് മജേഷിന്റെ പ്രധാന  ഉപഭോക്താക്കൾ. 

സാധാരണ ഒരു കിലോഗ്രാമിൽ താഴെയുള്ള കഞ്ചാവ്‌ കേസുകൾക്ക് ഉടനടി ജാമ്യം ലഭിക്കുകയാണ് പതിവ്. എന്നാൽ രണ്ടിൽ കൂടുതൽ മയക്ക്മരുന്നു കേസുകളിൽപ്പെട്ട പ്രതികൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെ ന്നുള്ള സർക്കാർ നയത്തിന്റെ  ഭാഗമായി പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി.എം.  പ്രദീപിന്റെ നിർദേശാനുസരണം സ്പെഷ്യൽ റിപ്പോർട്ട് സഹിതം  പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യുകയായിരുന്നു.  കഞ്ചാവ്‌ കടത്തികൊണ്ട് വന്ന വാഹനവും കസ്റ്റഡിയിൽ എടുത്തു.

എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ സുശീൽ കുമാർ , അജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പത്മകുമാർ , പ്രവീൺ, ഷാദിലി ബഷീർ,  ജ്യോതിഷ്, അനന്ദു വിജയദാസ് , സുമോദ് കുമാർഎന്നിവർ പങ്കെടുത്തു. 

2021 ജനുവരി 28 ന്  പ്രതി ഉൾപ്പെടെ നാല് പേർ ചേർന്ന് 2.050 കിലോഗ്രാം കഞ്ചാവ്‌ കടത്തികൊണ്ടുവന്നതിനു വണ്ടിപ്പെരിയാർ റെയിഞ്ചിലും 2021 ഓഗസ്റ്റ് 30 ന്  രണ്ടു കിലോഗ്രാം ഗഞ്ചാവ് കടത്തി കൊണ്ടുവന്നതിനു കോതമംഗലം റെയിഞ്ചിലും പ്രതിക്കെതിരെ എൻ ഡി പി എസ്  കേസുകൾ നിലവിലുണ്ട് . ഈ കേസുകളിൽ  ജാമ്യത്തിൽ നിൽക്കുമ്പോഴാണ് പ്രതി വീണ്ടും പിടിയിലാകുന്നത് .

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ