തെള്ളിയൂരിൽ കോടയുമായി യുവാവ് അറസ്റ്റിൽ

 മല്ലപ്പള്ളി തെള്ളിയൂരിൽ ചാരായവും കോടയും വാറ്റുപകരണങ്ങളുമായി യുവാവ്‌ അറസ്റ്റില്‍. തെള്ളിയൂര്‍ കുരിശു ജംക്‌ഷനില്‍ തെക്കേമണ്ണില്‍ വീട്ടില്‍ വാടകയ്ക്ക്‌ താമസിക്കുന്ന തലവടി കുളങ്ങര പടിഞ്ഞാറെ പറമ്പില്‍ സതീഷാണ്‌ എക്സൈസ്‌ റെയ്‌ഡിൽ പിടിയിലായത്‌. 200കോടയും 4 ലിറ്റർ ചാരായവും ഇയാളിൽ നിന്നും കണ്ടെടുത്തു. പ്രതിയെ റിമാന്‍ഡ്‌ ചെയ്തു.

മല്ലപ്പള്ളി എക്സൈസ്‌ റേഞ്ച്‌ ഓഫിസിലെ പ്രിവന്റീവ്‌ ഓഫിസര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന  റെയ്ഡില്‍ സിഇഒമാരായ വിജയദാസ്‌, സുമോദ്‌ കുമാര്‍, ജി.പ്രവീണ്‍, സരിത എന്നിവര്‍ പങ്കെടുത്തു. 


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ