മല്ലപ്പള്ളി കെ എസ് ആർ ടി സി ഡ്രൈവർക്ക് മർദ്ദനം: പ്രതികൾ അറസ്റ്റിൽ

 മല്ലപ്പള്ളി മടുക്കോലി സ്റ്റോപ്പിൽ നിർത്തി ആളെ കയറ്റുമ്പോൾ പിന്നാലെയെത്തി കാർ ബസ്സിന്‌ കുറുക്കിട്ട ശേഷം ഡ്രൈവറെ മർദ്ദിച്ച പ്രതികളെ കീഴ്‌വായ്‌പ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. കാർ യാത്രികരായ കോട്ടയം മീനച്ചിൽ പാല മുത്തോലി തോപ്പിൽ വീട്ടിൽ ചാക്കോയുടെ മകൻ ജോയിച്ചൻ   ടി സി (47), തോമസ് ടി ചാക്കോ (52) എന്നിവരാണ്‌ പിടിയിലായ പ്രതികൾ. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ശേഷം 3.30 ന് മല്ലപ്പള്ളി മടുക്കോലി ബസ് സ്റ്റോപ്പിൽ നിർത്തി ആളെ കയറ്റുമ്പോഴാണ് കെ എസ് ആർ ടി സി ഡ്രൈവർക്ക്   മർദ്ദനമേറ്റത്.  

ബസ് ഡ്രൈവർ മല്ലപ്പള്ളി മങ്കുഴിപ്പടി ഈട്ടിക്കൽ വീട്ടിൽ ജോൺസൺ ഇ ജെ (53)യ്ക്കാണ്  മർദ്ദനമേറ്റത്. ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതികളെ പിടികൂടി. പൊലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥിന്‍റെ മേൽനോട്ടത്തിൽ എസ് ഐ ജയമോന്‍റെ സംഘമാണ് അന്വേഷണം നടത്തി വരുന്നത്.

പ്രതികൾ സഞ്ചരിച്ച കാറിന്‍റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ, പ്രതികളെ ബുധനാഴ്ച്ച  പാലായിലുള്ള വീടിന് സമീപത്തുള്ള മുത്തോലിയിൽ  കാറിൽ യാത്ര ചെയ്തു വരുന്നതായി  കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ