മല്ലപ്പള്ളി പഞ്ചായത്ത് കെട്ടിടത്തിലെ കവാടം പൂട്ടിയതിൽ പ്രതിഷേധം

 മല്ലപ്പള്ളി സ്വകാര്യബസ്‌സ്റ്റാൻഡിലെ പഞ്ചായത്ത് ഷോപ്പിങ് കോപ്ലക്സിന്റെ മുകളിലെ നിലയിലേക്കുള്ള വഴിയിലെ റോളിങ് ഷട്ടർ പൂട്ടിയതിൽ പ്രതിഷേധം. ഇവിടെ പ്രവർത്തിക്കുന്ന തയ്യൽകട ഉടമ അമ്പിളിയാണ് ഷട്ടറിന് മുന്നിലിരുന്ന് പ്രതിഷേധിച്ചത്. 

കട തുറക്കാൻ രാവിലെ എത്തിയപ്പോൾ ഷട്ടർ പൂട്ടിയ നിലയിലായിരുന്നു. ഒരുമണിക്കൂർ കഴിഞ്ഞ ശേഷമാണ് തുറക്കാൻ പഞ്ചായത്ത് ജീവനക്കാരെത്തിയത്. പഞ്ചായത്ത് ജീപ്പ് ഇപ്പോൾ ഇവിടെയാണ് രാത്രി സൂക്ഷിക്കുന്നത്. തിരുവല്ല റോഡിലെ പഞ്ചായത്ത് ഓഫീസിന് താഴെയുള്ള ജീപ്പ് ഷെഡ് ഫ്രണ്ട് ഓഫീസാക്കി മാറ്റിയതോടെയാണ് വാഹനം ഇവിടേക്ക് മാറ്റിയത്. 

വണ്ടിയുള്ളതിനാലാണ് ഷട്ടർ പൂട്ടിയതെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. ഷട്ടറിന്റെ താക്കോൽ കട ഉടമയ്ക്ക് നല്കിയിട്ടുമുണ്ട്. എന്നാൽ പഞ്ചായത്ത് ജീപ്പ് ഇവിടെ ഇടുന്നത് വഴി തടസ്സപ്പെടുത്തുന്നതായും ഷട്ടർ പൂട്ടുന്ന ജോലി ഏറ്റെടുക്കാനാവില്ലെന്നും കടക്കാർ പറയുന്നു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ