നവംബർ 17ന് തെള്ളിയൂർക്കാവ്‌ ഭഗവതി ക്ഷേത്രത്തിൽ വൃശ്ചിക വാണിഭത്തിന് തുടക്കം കുറിക്കും


 നവംബർ 17ന് തെള്ളിയൂർക്കാവ്‌ ഭഗവതി ക്ഷേത്രത്തിൽ തുടക്കം കുറിക്കുന്ന പത്തുദിവസത്തെ വൃശ്ചിക വാണിഭത്തിന് ഒരുക്കങ്ങൾ തുടങ്ങി.ഇത്തവണ ഇതാദ്യമായി അൻപതോളം താത്കാലിക കടകൾക്കുള്ള ഭൂമി അഞ്ചു ലക്ഷത്തോളം രൂപയുടെ ലേലത്തിനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയത്. 

ക്ഷേത്രവളപ്പിലെ പത്തേക്കർ റബർ മരങ്ങളും ടാപ്പിംഗ് അവസാനിച്ചതിനെ തുടർന്ന് 33 ലക്ഷം രൂപക്ക് വെട്ടിമാറ്റിയതാണ് കൂടുതൽ കടകൾ കെട്ടാൻ സൗകര്യം ലഭിച്ചത്. കടകൾ കെട്ടാൻ ഇനിയും സ്ഥലം ഉള്ളതിനാൽ തെള്ളിയൂർ ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസിൽ ലേലനടപടികൾ തുടരുകയാണ്.

ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന ഹൈന്ദവ വിശ്വാസികൾ തെള്ളിയൂർക്കാവ്‌ ക്ഷേത്രവളപ്പിലെ ആൽത്തറയിൽ ഭഗവതിക്കു വൃശ്ചികം ഒന്നിന് കാഴ്ചവച്ചിരുന്ന കാർഷിക ഉത്പന്നങ്ങളും പണിആയുധങ്ങളും വാങ്ങാൻ ദൂരെനിന്നും ആളുകൾ എത്തിയതോടെയാണ് തെള്ളിയൂർക്കാവ്‌ വ്യാപാര വാണിജ്യമേള, വൃശ്ചിക വാണിഭമായി മാറിയത്.

17ന് രാവിലെ 8ന് ചരൽക്കുന്ന് മൈലാടുംപാറ മഹാദേവർ ക്ഷേത്രത്തിൽ നിന്ന് നവധ്യാനം എഴുന്നെള്ളത് നടക്കും. 8.30നും 9നും മദ്ധ്യേ തെള്ളിയൂർക്കാവ്‌ ക്ഷേത്ര ഗജമണ്ഡപത്തിൽ ഒരുക്കുന്ന വെള്ളിപ്പരമ്പിൽ ധാന്യം സമർപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ പി.എം തങ്കപ്പൻ വൃശ്ചിക വാണിഭം ഉദ്ഘാടനം ചെയ്യുമെന്ന് ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി കെ വി വാമദേവൻ നായർ അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ