പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് പ്രകൃതിവിരുദ്ധപീഡനം 32 കാരൻ പിടിയിൽ

 പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിന് വിധേയനാക്കിയ യുവാവ് പിടിയിൽ. പന്തളം തെക്കേക്കര പറന്തൽ പൊങ്ങലടി മറ്റക്കാട്ടുമുരുപ്പെൽ കുറവഞ്ചിറ പൊടിയന്റെ മകൻ യേശുവെന്നു വിളിക്കുന്ന വിത്സനെ(32)യാണ് കൊടുമൺ പോലീസ് അറസ്റ്റ് ചെയ്തത്. 

കുട്ടി 2019 ൽ നാലാം ക്ലാസ്സിൽ പഠിക്കുന്ന കാലം മുതൽ പലദിവസങ്ങളിലും, തുടർന്ന് ഈമാസം 13 ന് ഉച്ചയ്ക്കും കുട്ടിയെ ഇയാൾ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പ്രതിയുടെ വീടിന് സമീപത്തെ ഗ്രൗണ്ടിന് അടുത്തായുള്ള ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി മുറിക്കുള്ളിലും ശുചിമുറിയിൽ വച്ചും ലഹരിവസ്തുക്കൾ നൽകിയശേഷമായിരുന്നു പീഡനം.  ഇതുസംബന്ധിച്ച വിവരം ലഭിച്ചപ്പോൾ, കൊടുമൺ സ്റ്റേഷനിൽ നിന്നും വനിതാ പോലീസ് കുട്ടിയുടെ സ്കൂളിലെത്തി ക്ലാസ്സ്‌ ടീച്ചറിന്റെ സാന്നിധ്യത്തിൽ മൊഴിരേഖപ്പെടുത്തി. തുടർന്ന് പോലീസ്, കേസ് രജിസ്റ്റർ ചെയ്തശേഷം ശിശുക്ഷേമ സമിതിയെ വിവരം അറിയിച്ചു. 

അടൂർ ജെ എഫ് എം ഒന്ന് കോടതിയിൽ അപേക്ഷ സമർപ്പിച്ചതിനെതുടർന്ന് കുട്ടിയുടെ മൊഴി കോടതി രേഖപ്പെടുത്തി.  കുട്ടിയുടെ വൈദ്യപരിശോധന ഉൾപ്പെടെയുള്ള നിയമനടപടികൾക്ക് ശേഷം പ്രതിയെപ്പറ്റി അന്വേഷിച്ചതിൽ പൊങ്ങലടിയിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. വിശദമായ ചോദ്യം ചെയ്യലിൽ യുവാവ് കുറ്റം സമ്മതിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.  

കൊടുമൺ പോലീസ് ഇൻസ്‌പെക്ടർ പ്രവീണിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ, എസ് ഐമാരായ സതീഷ് കുമാർ, രതീഷ് കുമാർ, എസ് സി പി ഓ മാരായ അൻസർ, വിനീത്, സി പി ഓമാരായ നഹാസ്, ബിജു, അജിത്, അതുൽ സിന്ധു എം കേശവൻ, പ്രിയാലക്ഷ്മി എന്നിവർ പങ്കെടുത്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ