അട്ടക്കുളം പാലം നിര്‍മ്മാണം അവസാനഘട്ടത്തില്‍

നെടുങ്കുന്നം -കുളത്തൂര്‍മൂഴി റോഡിലെ പുന്നവേലി - അട്ടക്കുളം പാലം നിര്‍മ്മാണം അവസാനഘട്ടത്തില്‍. സ്പാനിന്റെയും ഇരുവശങ്ങളിലെ നടപ്പാതയുടെയും നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി. ഇരു വശകളിലുമായി 350 മീറ്റര്‍ ദൂരത്തില്‍ ടാറിംഗും, കൈവരികളുടെ നിര്‍മ്മാണവുമാണ് അവശേഷിക്കുന്നത്. 

ആവശ്യമുള്ള ഭാഗങ്ങളില്‍ സംരക്ഷണഭിത്തിയുടെ നിര്‍മ്മാണവും അട്ടക്കുളം ഭാഗത്ത് 150 മീറ്ററും പുന്നവേലി ഭാഗത്ത് 200 മീറ്റര്‍ നിലവിലുള്ള റോഡ് ഇളക്കി നിര്‍മ്മിക്കുന്നതിനുമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഒന്നരവര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുവാനാണ് കരാര്‍. മഴ മൂലമുള്ള അസൗകര്യങ്ങളാല്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് കാലതാമസം നേരിട്ടെങ്കിലും അടുത്ത മാസം പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്നാണ് പൊതുമരാമത്ത് പാലം വിഭാഗം അധികൃതര്‍ പറയുന്നത്. 

2020 - 2021 ലെ സംസ്ഥാന ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയ പദ്ധതിക്ക് 166.10 ലക്ഷം രൂപയുടെ സാങ്കേതിക അനുമതിയാണ് ലഭിച്ചിരുന്നത്. അട്ടക്കുളം തോട്ടിലെ പാലത്തിന്റെ ശോചനീയാവസ്ഥയും വീതിക്കുറവും 6 പതിറ്റാണ്ടിലേറെയായി നാട്ടുകാരെയും സമീപപ്രദേശത്തുള്ളവരെയും ദുരിതത്തിലാക്കിയിരുന്നു. മണിമല ഭാഗത്തുള്ളവര്‍ക്ക് ഗതാഗത തിരക്കൊഴിവാക്കി നെടുംകുന്നം, ചേലക്കൊമ്പ്‌, കറുകച്ചാല്‍ ഭാഗത്തേക്ക് എത്തുന്നതിനുള്ള പ്രധാന മാര്‍ഗമാണിത്. പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ശബരിമല യാത്രക്ക് ഈ റോഡ് പ്രയോജനപ്പെടുത്തുവാന്‍ കഴിയും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ