കാവനാൽകടവ് നെടുംകുന്നം റോഡ് പുനർ നിർമ്മിക്കാത്തത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധപ്രകടനം നടത്തി

 കാവനാൽകടവ് നെടുംകുന്നം റോഡ് പുനർ നിർമ്മിക്കാത്തത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌  പുല്ലുകുത്തിയിൽ പ്രതിഷേധപ്രകടനം നടത്തി

തകർന്ന് കിടക്കുന്ന കാവനാൽകടവ് നെടുംകുന്നം റോഡ് പുനർ നിർമ്മിക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ ആനിക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി. 

പ്രതിഷേധപ്രകടനത്തിന് ശേഷം യോഗം ഡിസിസി ജനറൽ സെക്രട്ടറി കോശി പി സക്കറിയ ഉത്ഘാടനം ചെയ്തു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി നൗഷാദ് എം എ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ലിൻസൺ പാറോലിക്കൽ, യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ബെൻസി അലക്സ്‌, ദേവദാസ് മണ്ണൂരാൻ, ലിബിൻ വടക്കേടത്ത്, കെ എസ് പ്രസാദ്, ബിജു കുളങ്ങര, വിശാൽ റ്റി പാറയ്ക്കൽ, ലിനോജ്‌ പുളിക്കൻ, ജെയ്സൺ ജോൺസൺ, ലെതേഷ് കുമാർ, വിനീഷ് ചന്ദ്രൻ, അനുരത്ത് എം എ എന്നിവർ പ്രസംഗിച്ചു.
ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ