പുതുശ്ശേരി ശ്രീധർമശാസ്താ ക്ഷേത്രത്തിൽ സപ്താഹയജ്ഞം

 പുതുശ്ശേരി ശ്രീധർമശാസ്താ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം തിങ്കളാഴ്ച തുടങ്ങും. കട്ടപ്പന രവീന്ദ്രനാണ് യജ്ഞാചാര്യൻ. പുലിക്കോട് രാമകൃഷ്ണൻ, ഉമ്മണ്ണൂർ സുരേഷ്‌കുമാർ, കെ.എ.ബിജു എന്നിവർ പാരായണം ചെയ്യും. രാവിലെ എട്ടിന് കൊടിയേറ്റും. 

ഡിസംബർ 25 രാവിലെ 9.30-ന് അവഭൃഥസ്നാനത്തോടെ യജ്ഞം സമാപിക്കും. മണ്ഡല ഉത്സവം സമാപിക്കുന്ന ഡിസംബർ 27 വൈകീട്ട് എട്ടിന് തടത്തേൽ കാണിക്കമണ്ഡപത്തിൽനിന്ന് ക്ഷേത്രത്തിലേക്ക് എതിരേൽപ് നടക്കും. ഹരിവരാസനം പാടിയാണ് നടയടയ്ക്കുക. 

ജനുവരി 14-ന് മകരവിളക്ക് ഉത്സവവും നടക്കും.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ