മുരണി ഭദ്രകാളിക്ഷേത്രത്തിൽ ഉത്സവം

 മുരണി ഭദ്രകാളിക്ഷേത്രത്തിലെ ഉത്സവം ചൊവ്വാഴ്ച തുടങ്ങും. വൈകീട്ട് 6.45-ന് കുഴിക്കാട്ടില്ലത്ത് അഗ്നിശർമൻ വാസുദേവൻ ഭട്ടതിരിപ്പാട് കൊടിയേറ്റും.

തുടർന്ന് കളമെഴുത്തും പാട്ടും ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് വത്സൻ തില്ലങ്കേരിയുടെ മതപ്രഭാഷണം, വീരമണി രാജുവിന്റെ ഭക്തിഗാനമേള എന്നിവ നടക്കും. 

ബുധനാഴ്ച മുരണി ശ്രീഭുവനേശ്വരി സംഘം തിരുവാതിര നടത്തും. വ്യാഴാഴ്ച രാത്രി 8.30-ന് കെ.ആർ.പ്രസാദും സംഘവും ബാലെ അവതരിപ്പിക്കും. വെള്ളിയാഴ്ച രാവിലെ പത്തിന് ഉത്സവബലി ദർശനം, പ്രസാദമൂട്ട്, രാത്രി എട്ടിന് മല്ലപ്പള്ളി ജയകേരളയുടെ ഡാൻസ് എന്നിവ നടക്കും. 

ഡിസംബർ 24 വൈകീട്ട് 7.30-ന് ഡാൻസ്, 8.30-ന് വയലിൻ, ചെണ്ട ഫ്യൂഷൻ എന്നിവയുണ്ട്. 25 രാവിലെ 10.00-ന് ഉത്സവബലി ദർശനം, രാജേഷ് ചമ്പക്കരയുടെ വയലിൻ ഫ്യൂഷൻ, രാത്രി 8.30-ന് കൊച്ചി പാണ്ഡവാസിന്റെ നാടൻപാട്ട് എന്നിവ നടക്കും.

26 രാത്രി പത്തിന് പള്ളിവേട്ട, 27 രാവിലെ 11-ന് മാർഗി നാരായണചാക്യാരുടെ കൂത്ത്, ഉച്ചയ്ക്ക് 12-ന് ആറാട്ട് സദ്യ, 5.30-ന് ആറാട്ട്, രാത്രി 11-ന് മൂവാറ്റുപുഴ ഏഞ്ചൽ വോയ്‌സിന്റെ ഗാനമേള എന്നിവ നടക്കും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ