ആഞ്ഞിലിത്താനത്ത് വീട് കയറി ആക്രമണം: മൂന്നു പേർക്ക് പരിക്ക്

 ആഞ്ഞിലിത്താനം ചിറക്കുളത്ത് ആഞ്ഞിലിമൂട്ടിൽ വീട്ടിൽ ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെ ആക്രമണം. അനന്തു (22), അമ്മ മിനി എന്നിവർക്ക് മർദനമേറ്റു. ഇരുവരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

അനന്തുവിനെ അടിക്കുകയും വെട്ടുകയും ചെയ്തു. തടയാൻ ശ്രമിച്ച മിനിക്ക് അടിയേറ്റു. ആക്രമണത്തിന് നേതൃത്വം നൽകിയ ആഞ്ഞിലിത്താനം പള്ളത്തുശ്ശേരിൽ താഴെവീട്ടിൽ അനീഷിനെ (34) സ്പാനർ കൊണ്ട് തലയ്ക്ക് അടിയേറ്റനിലയിൽ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കവിയൂർ ഉത്സവസ്ഥലത്ത് അനീഷും അനന്തുവും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതേത്തുടർന്നാണ് വീട് കയറി ആക്രമണമെന്ന് പോലീസ് പറയുന്നു. അനീഷ് അടക്കം അഞ്ചുപേർ എത്തി നടത്തിയ സംഘട്ടനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കീഴ്വായ്പൂര് പോലീസ് വധശ്രമത്തിന് കേസെടുത്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ