തിരുവല്ല ബൈപ്പാസിൽ വീണ്ടും വാഹനാപകടം

തിരുവല്ല ബൈപ്പാസിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാക്ക് പരിക്ക് പറ്റി.

ബൈപ്പാസിലെ റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ ഞായറാഴ്ച രാവിലെ 6.45  ആയിരുന്നു അപകടം. പത്തനംതിട്ട ഭാഗത്തുനിന്ന് വന്ന മങ്കൊമ്പ് സ്വദേശിയായ ഗിരീഷിന്‍റെ കാറും കാവുംഭാഗം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ കാവുംഭാഗം സ്വദേശികളായ മൂന്നംഗ സംഘം സഞ്ചരിച്ചിരുന്ന കാർ തലകീഴായി മറിഞ്ഞു. സംഭവം കണ്ട് ഓടി കൂടിയ സമീപവാസികൾ ചേർന്ന് പരിക്കേറ്റ മൂവരേയും പുറത്തെടുക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ തിരുവല്ല പൊലീസ് എത്തി സംഭവ സ്ഥലത്തു നിന്നും നീക്കി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ