തിരുവല്ലയിൽ യുവതിയെ കാറിടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍

വിഷ്ണു, അക്ഷയ്

തിരുവല്ലയിൽ യുവതിയെ കാറിടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. തിരുവല്ല കോട്ടത്തോട് മഠത്തില്‍പറമ്പിൽ വീട്ടില്‍ വിഷ്ണു (26), കോട്ടത്തോട് വാഴക്കുന്നത്ത് വീട്ടില്‍ അക്ഷയ് (25) എന്നിവരെയാണ് പിടികൂടിയത്. 

കോയിപ്രം സ്വദേശിയായ 28 കാരിയെയാണ് ഇരുവരും ചേർന്ന് കോലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതികളെ വെള്ളിയാഴ്ച വൈകിട്ട് കുറ്റപ്പുഴയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് 6.45ഓടെ തുകലശേരി മാക്ഫാസ്റ്റ് കോളജിന് സമീപമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 

വിഷ്ണുവും യുവതിയും രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. രണ്ടുമാസം മുൻപ് യുവതി ബന്ധത്തില്‍ നിന്ന് പിന്മാറിയിരുന്നു. സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന യുവതി മാതൃസഹോദരിയുടെ വീട്ടിലാണ് കുറേക്കാലമായി താമസിക്കുന്നത്. ജോലിക്ക് പോയി മടങ്ങും വഴി കാറില്‍ എത്തിയ വിഷ്ണു യുവതിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 

ശരീരമാസകലം പരിക്കേറ്റ യുവതിയെ സമീപവാസികള്‍ ചേര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ തലക്ക് ഉള്‍പ്പെടെ കാര്യമായ പരിക്കേല്‍ക്കുകയും വലതുകൈക്ക് പൊട്ടലുണ്ടാവുകയും ചെയ്തിട്ടുണ്ട്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ