ഓൺലൈനായി വെള്ളക്കരം അടച്ചവർക്ക് ഇനി പേപ്പർ ബില്ല് നല്കില്ല

500 രൂപയ്ക്ക് താഴെയുള്ള വെള്ളക്കരം ഓൺലൈനായി അടച്ചവർക്ക് പേപ്പർ ബിൽ ലഭിക്കുന്നില്ല. 2022 ഒക്ടോബർ മാസത്തെ വാട്ടർ ബില്ലിൽ 500 രൂപയ്ക്ക് താഴെ തുകലഭിച്ച ചില ഉപയോക്താക്കൾ ഓൺലൈനായി ബിൽ അടച്ചിരുന്നു. ഡിസംബറിലെ ബിൽ ഇവർക്ക് ലഭിച്ചത് മൊബൈൽ ഫോണിൽ മെസേജ് ആയിട്ടാണ്.

500 രൂപയ്ക്ക് മുകളിൽ ബിൽത്തുക ഓൺലൈനായി മാത്രമേ സ്വീകരിക്കൂ എന്ന് ജല അതോറിറ്റി നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, 500 രൂപയ്ക്ക് താഴെ ബിൽ ലഭിച്ചവരിൽ ചിലർ ഓൺലൈനായി പണം അടച്ചത് കാരണം ഇനി മുതൽ ഇവർക്ക് പേപ്പർ ബിൽ നൽകേണ്ട എന്നാണ് അതോറിറ്റിയുടെ തീരുമാനം.

മീറ്റർ റീഡിങ്‌ അനുസരിച്ച് എത്ര ലിറ്റർ വെള്ളം ഉപയോഗിച്ചു എന്നത് മെസേജിലൂടെ അറിയാൻ സാധിക്കുന്നില്ലെന്ന് ഉപയോക്താക്കൾ പറയുന്നു.

ഡിസംബർ മാസത്തെ പേപ്പർ ബിൽ നൽകാത്തതെന്ത് എന്ന ചോദ്യത്തിന്, കഴിഞ്ഞ തവണത്തെ ബിൽ ഓൺലൈനായി അടച്ച ഉപയോക്താക്കൾക്ക് ഇനി മുതൽ പേപ്പർ ബിൽ നൽകില്ല എന്നാണ് മീറ്റർ റീഡിങ്‌ ഉദ്യോഗസ്ഥർ പറയുന്നത്.

അതേസമയം, 500 രൂപയ്ക്ക് മുകളിൽ ബിൽ ലഭിച്ചവരിൽനിന്ന് ജല അതോറിറ്റി ബിൽ തുക പണമായി സ്വീകരിക്കുന്നുണ്ട്. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ