മല്ലപ്പള്ളി ബസ് സ്റ്റാൻഡിൽ തെരുവ് നായ ശല്യം രൂക്ഷം


മല്ലപ്പള്ളി ബസ് സ്റ്റാൻഡിൽ തെരുവ് നായ ശല്യം രൂക്ഷം. രാപ്പകല്‍ വ്യത്യാസമില്ലാതെ ബസ് സ്റ്റാൻഡിലും പരിസരങ്ങളിലും നായകൾ വിഹരിക്കുന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. ബസ് കയറാനെത്തുന്ന വിദ്യാർത്ഥികളും യാത്രക്കാരും നായകളെ പേടിച്ച് ബസിൽ കയറാനാകാതെ ബുദ്ധിമുട്ടുകയാണ്. 

Photo: Rajeev Fine Arts

ബസ്സ് സ്റ്റാൻഡിന് തൊട്ടടുത്ത് വലിച്ചെറിയുന്ന മാലിന്യങ്ങളും ഭക്ഷണ അവശിഷ്ടങ്ങളും കഴിക്കാനാണ് ഇവ കൂട്ടത്തോടെ ഇവിടെ എത്തുന്നത്. റോഡുകളിലും തോടുകളിലും മറ്റും മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവർക്കെതിരെ നടപടി സ്വീകരിക്കേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ചെറുവിരല്‍ പോലും അനക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ