കുന്നന്താനം, പായിപ്പാട് പള്ളിക്കച്ചിറ കിഴക്കേക്കടവില്‍ കെ.എ. ജോസഫിനെ മര്‍ദിച്ച് പരുക്കേല്‍പിച്ച സംഭവത്തില്‍ രണ്ടു പേരെ കീഴ്വായ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
തൃക്കൊടിത്താനം അമര ആറുപറയില്‍ ക്രിസ്റ്റി ജോസഫ്, മാന്താനം ഇളപ്പുങ്കല്‍ അഖിലേഷ് എന്നിവരാണ് അറസ്റ്റിലായത്.
ബാന്റ് മേളത്തിൽ പൊതുജനങ്ങൾക്ക് ശല്യം ഉണ്ടാകും വിധം പ്രതികൾ ഡാൻസ് ചെയ്തത് വിലക്കിയതിലുള്ള വിരോധമാണ് സംഘർഷത്തിൽ കലാശിച്ചത്. കൈയിലെ ഇരുമ്പുവള ഉപയോഗിച്ച് പരാതിക്കാരനായ ജോസഫിനെയും അദ്ദേഹത്തിന്റെ പിതാവിനെയും സുഹൃത്തിനെയും ഇവർ രണ്ടുപേർ ചേർന്ന് മർദ്ദിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.