തിരുവല്ലയിൽ കടയ്ക്കുള്ളിൽ നിന്ന വീട്ടമ്മയുടെ സ്വർണമാല ബൈക്കിൽ എത്തിയവർ പൊട്ടിച്ചു കടന്നു

 തിരുവല്ലയിൽ സ്വന്തം സ്‌റ്റേഷനറിക്കടയിൽ ഭർത്താവിനൊപ്പം ഇരിക്കുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്നും ബൈക്കിലെത്തിയവർ സ്വർണമാല കവർന്നു. കാവുംഭാഗം അഞ്ചൽക്കുറ്റിക്ക് സമീപം പനച്ചമൂട്ടിൽ സന്ധ്യഭവനിൽ കൃഷ്ണ ഷേണായിയുടെ ഭാര്യ മംഗള ഷേണായിയുടെ (61) ഒന്നരപ്പവൻ തൂക്കമുള്ള മാലയാണ് കവർന്നത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.

വീടിന് സമീപമുള്ള കടയിൽ കൃഷ്ണ ഷേണായി കൗണ്ടറിന് സമീപവും മംഗള കടയ്ക്കുളളിലും ഇരിക്കുകയായിരുന്നു. ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിലെ പിന്നിലിരുന്ന യുവാവ് ഇവരുടെ കടയിലെത്തി പത്തുരൂപ നീട്ടി സാധനം ചോദിക്കുന്നതിനിടെ മംഗളയെ തള്ളിയിട്ട് മാല പൊട്ടിച്ചെടുത്ത് ബൈക്കിൽ പായുകയായിരുന്നു. വാർഡ് കൗൺസിലർ ശ്രീനിവാസ് പുറയാറ്റിന്റെ നേതൃത്വത്തിൽ തിരുവല്ല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല. കേസെടുത്ത് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ