മല്ലപ്പള്ളിയിൽ കൂടി പാറപ്പൊടി പറത്തി മേൽമൂടിയില്ലാത്ത ടിപ്പറുകൾ പായുന്നു

ടോറസിൽ നിന്ന് മല്ലപ്പള്ളിയിൽ പാർക്ക് ചെയ്തിരുന്ന വണ്ടിയിൽ പാറപൊടി അടങ്ങിയ വെള്ളം വീണപ്പോൾ 

 മേൽമൂടിയില്ലാതെ പാറപ്പൊടിയുമായി ചീറിപ്പായുന്ന ടിപ്പർ ലോറികളാണ് മല്ലപ്പള്ളി നിവാസികളുടെ ഇപ്പോഴത്തെ പേടി സ്വപ്നം. പ്രതിദിനം നൂറുകണക്കിന് ടിപ്പറുകളാണ് ഇത്തരത്തിൽ മല്ലപ്പള്ളിയിൽ കൂടി ചീറിപ്പായുന്നത്. വേനലിൽ പൊതുവെ അന്തരീക്ഷത്തിൽ പൊടിശല്യം നേരിടുമ്പോൾ പാറയുടെ പൊടിയും പറത്തിയുള്ള ടിപ്പറുകളുടെ യാത്ര ആനിക്കാട്, മല്ലപ്പള്ളി, കോട്ടാങ്ങൽ റോഡിന് വശങ്ങളിലുള്ളവരുടെ ജനജീവിതം ദുസഹമാക്കുന്നു. കാൽനട യാത്രക്കാരും സ്കൂൾ കുട്ടികളും ഇരുചക്ര വാഹന യാത്രക്കാരും പൊടിയിൽ തപ്പിത്തടയുന്നത് നിത്യസംഭവമാണ്. മാസങ്ങളായി ഈ ദുരിതം തുടങ്ങിയിട്ട് എങ്കിലും ഉത്തരവാദപ്പെട്ട അധികാരികൾ വേണ്ട നടപടി സ്വീകരിക്കുന്നില്ല എന്ന് നാട്ടുകാർ പറയുന്നു.

ഇന്ന് ഉച്ചകഴിഞ്ഞു പോയ ഒരു ടോറസിൽ നിന്ന് ആനിക്കാട് തുടങ്ങി സൈഡ് കൊടുത്ത വണ്ടികളിലും മല്ലപ്പള്ളിയിൽ പാർക്ക് ചെയ്തിരുന്ന വണ്ടികളിലും റോഡിൽ കുടി പോയവരുടെ ദേഹത്തും പാറപൊടി അടങ്ങിയ വെള്ളം വീഴുകയുണ്ടായി. റോഡിൽ അവിടവിടെയായി വണ്ടിയിൽ നിന്ന് ചോർന്ന പാറപൊടിയുടെ ചെറു കൂനകകൾ നിത്യ കാഴ്ചയാണ്.

റോഡരികിലെ താമസക്കാരും കച്ചവടക്കാരും അലർജിയും ശ്വാസസംബന്ധമായ രോഗങ്ങളും കാരണം ബുദ്ധിമുട്ടുകയാണ്. ടിപ്പറുകൾ മേൽമൂടി കൊണ്ട് മറയ്ക്കുകയും അറ്റകുറ്റ പണികൾ നടത്തി ചോർച്ച അടക്കുകയും ചെയ്തിരുന്നെങ്കിൽ പൊടിശല്യത്തിന് പരിഹാരമായേനേയെന്ന് നാട്ടുകാർ പറയുന്നു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ