മല്ലപ്പള്ളിയിൽ മാധ്യമപ്രവർത്തകന് പോലീസുകാരുടെ ക്രൂര മർദ്ദനം

മാധ്യമ പ്രവർത്തകൻ ജിജു വൈകത്തുശ്ശേരിക്ക് പോലീസിന്റെ മർദ്ദനം. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം ജി കണ്ണന്റെ നേത്യത്വത്തിൽ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെ  കരിങ്കൊടി  കാട്ടുന്നത് റിപ്പോർട്ട് ചെയ്യുന്നതിനിടക്കാണ് ഗ്ലാലക്സി ചാനൽ ചീഫ് റിപ്പോർട്ടറും കെ ജെ യു ജില്ലാ പ്രസിഡന്റുമായ ജിജു വൈക്കത്തുശ്ശേരിക്ക് മർദ്ദനം ഏറ്റത്. 

മല്ലപ്പള്ളി മടുക്കോലി ജംഗ്ഷനിൽ വെച്ചാണ് ഞായറാഴ്ച്ച വൈകിട്ട് 6.15 ന്  പോലീസ് ജിജുവിനെ മർദ്ദിച്ചത്. തിരുവല്ല ഡി വൈ എസ് പി രാജപ്പൻ റാവുത്തറുടെ നേത്യത്വത്തിൽ പോലീസ് യൂത്ത് കോൺഗ്രസുക്കാരെ നേരിടുന്നതിന് ഇടയിലാണ് ജിജുവിനെ മർദ്ദിച്ചത്. മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ