മല്ലപ്പള്ളി തിരുമാലിട ശിവരാത്രി കാവടിയാട്ടം നാളെ

 മണിമലയാറ്റിലെ മല്ലപ്പള്ളി മണൽപ്പുറത്ത് വർണക്കാവടികളുടെ നൃത്തച്ചുവടുകൾ നിറയുന്ന തിരുമാലിട ശിവരാത്രി കാവടിയാട്ടം ശനിയാഴ്ച നടക്കും. രാവിലെ എട്ടിന് പരിയാരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലേക്ക് കാവടികൾ പുറപ്പെടും. ഒൻപതിന് അമ്പലപ്പുഴ സുരേഷ്‌വർമ ഓട്ടൻതുള്ളൽ നടത്തും. പരിയാരം ക്ഷേത്രത്തിൽ പൂജിച്ച് വാങ്ങിയ അഭിഷേകദ്രവ്യങ്ങൾ കാവടികളിൽ ബന്ധിച്ചാണ് ആട്ടം തുടങ്ങുക. പാൽ, പനിനീർ, ഭസ്മം തുടങ്ങിയവയാണ് ഉപയോഗിക്കുക, ഉച്ചയ്ക്ക് 12-ന് മണിമലയാറ്റിലെ മല്ലപ്പള്ളി മണൽപ്പുറത്ത് ഘോഷയാത്ര എത്തും. പുഴ നിറഞ്ഞ് കാവടികളും കരയിൽ തിങ്ങിയ പുരുഷാരവും ചേരുമ്പോൾ അവിസ്മരണീയ ദൃശ്യമാണ് ഇതൾ വിരിയുക. 

വൈകീട്ട് നാലിന് കാണിക്കമണ്ഡപത്തിങ്കൽനിന്ന് കുളത്തൂർ ശ്രീദേവിവിലാസം സംഘം വേലകളി നടത്തും. രാത്രി 9.30-ന് തിരുവനന്തപുരം മെട്രോയുടെ ഗാനമേള, 12-ന് ശിവരാത്രിപൂജ, ഒന്നിന് സംഘം രക്ഷാധികാരി മല്ലപ്പള്ളി പെരുമ്പെട്ടിക്കുന്നേൽ പി.വി.പ്രസാദിന്റെ ശിവരാത്രി സന്ദേശം, 2.30-ന് ദേശിംഗനാട് അമൃതയുടെ ബാലെ എന്നിവ നടക്കും. 

ഇന്നലെ വൈകീട്ട് ഉത്സവ സമാപനംകുറിച്ച് ആറാട്ട് നടന്നു. ആറാട്ട് വരവിന് മല്ലപ്പള്ളി ടൗണിൽ വൻ വരവേൽപ് നൽകി. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ