ആശയസമരങ്ങളെ കായികമായി നേരിടുന്നത് ജനാധിപത്യ വിരുദ്ധം: സതീഷ് കൊച്ചുപറമ്പിൽ

ജനാധിപത്യത്തിൽ ആശയങ്ങളെ ആശയങ്ങൾ കൊണ്ടാണ് നേരിടേണ്ടതെന്നും കായികമായി അല്ലെന്നും ജില്ലാ കോൺഗ്രസ് കമ്മറ്റി അധ്യക്ഷൻ പ്രൊഫസ്സർ സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. 

പാലാക്കാത്തകിടി സെന്റ് മേരിസ് ഗവെർന്മെന്റ് ഹൈസ്കൂളിന്റെ ശോച്യാവസ്ഥ പരിഹരിക്കേണമെന്നു ആവശ്യപ്പെട്ടും സ്കൂളിന്റെ ശോച്യാവസ്ഥ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരുടെ മുൻപിൽ വെച്ച് കോൺഗ്രസ് മണ്ഡലം ട്രെഷറർ അരുൺ ബാബുവിനെ മർദിച്ചതിൽ പ്രതിഷേധിച്ചു യു.ഡി.ഫ് കുന്നന്താനം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യോഗം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  

യു.ഡി.ഫ് മണ്ഡലം ചെയർമാൻ എം. എം. റെജിയുടെ അധ്യക്ഷതയിൽ കൂടിയ സത്യാഗ്രഹത്തിൽ കുഞ്ഞുകോശി പോൾ, ലാലു തോമസ്, വി ജെ ലാലി, മാത്യു ചാമത്തിൽ, സി പി ഓമനകുമാരി, സുരേഷ്ബാബു പാലാഴി, എബി മേക്കരിങ്ങാട്ട്, മാന്താനം ലാലൻ, അഖിൽ ഓമനക്കുട്ടൻ, പ്രസാദ് ജോർജ്, ബാബു കുറുമ്പശ്വരം, വി ജെ റെജി , രാധാമണിയമ്മ, ഗ്രെസി മാത്യു, മറിയാമ്മ കോശി എന്നിവർ സംസാരിച്ചു. 

സമാപന സമ്മേളനം ജോസഫ് എം പുതുശേരി ഉത്ഖാടനം ചെയ്തു. അഡ്വക്കേറ്റ് റെജി തോമസ്, കെ റയിൽ സിൽവർലൈൻ വിരുദ്ധ സമരസമിതി സംസ്ഥാന കൺവീനർ എസ്. രാജീവൻ, കെ റയിൽ സിൽവർലൈൻ വിരുദ്ധ സമിതി കോട്ടയം ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ, കെ റെയിൽ സിൽവർലൈൻ വിരുദ്ധ സമരസമിതി പത്തനംതിട്ട ജില്ലാ കൺവീനർ മുരുകേഷ് നടയ്ക്കൽ, റോസ്ലിൻ ഫിലിപ്, അജിമോൻ കയ്യലാത്ത്‌, കോശി പി സക്കറിയ തുടങ്ങിയവർ സംസാരിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ