കല്ലൂപ്പാറ പഞ്ചായത്തിലെ വീട്ടുകരം: അധിക പണം തിരിച്ചു നല്‍കാന്‍ നിര്‍ദ്ദേശം

കല്ലൂപ്പാറ പഞ്ചായത്തില്‍ വീട്ടുകരം കുടിശിക വരുത്തിയവരില്‍നിന്ന് നാലിരട്ടി തുക വാങ്ങിയത് തിരിച്ചുനല്‍കാന്‍ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശംനല്‍കി.

കഴിഞ്ഞദിവസം നടന്ന താലൂക്ക് വികസനസമിതി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. തുക അടയ്ക്കാതിരുന്നതിനെ തുടര്‍ന്നുണ്ടായ കേസുകള്‍ പിന്‍വലിക്കുമെന്നും റവന്യൂ റിക്കവറിക്കായി തെറ്റായി അക്വിസിഷന്‍ നോട്ടിസ് അയച്ച ഉദ്യോഗസ്ഥനില്‍നിന്ന് ഇതിന്റെ ചെലവ് ഈടാക്കുമെന്നും അറിയിച്ചു.

350ല്‍ ഏറെ വീട്ടുകാര്‍ക്കാണ് നാലിരട്ടി തുകഅടയ്ക്കണമെന്ന് നോട്ടിസ് ലഭിച്ചിരുന്നത്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ