നാര്‍ക്ക റൂട്ട്‌സ് മുഖേന സൗദി എംഒഎച്ചിലേയ്ക്ക് വനിതാ നഴ്‌സുമാര്‍ക്ക് തൊഴിലവസരം. നഴ്‌സിംഗില്‍ ബി.എസ്‌സി/പോസ്റ്റ് ബിഎസ്‌സി/ എം എസ് സി / പിഎച്ച്ഡി വിദ്യാഭ്യാസ യോഗ്യതയും, കുറഞ്ഞത് 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്. സൗദി ആരോഗ്യമന്ത്രാലയത്തിന്റെ നിയമമനുസരിച്ചുള്ള ശമ്പളം ലഭിക്കും. ശമ്പളത്തിന് പുറമെ താമസം, ഭക്ഷണം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമാണ്. ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ഥികളെ ഇന്റര്‍വ്യൂ നടക്കുന്ന തീയതി, സ്ഥലം എന്നിവ പിന്നീട് അറിയിക്കും. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 23.
കാര്‍ഡിയോളജി ഐസുയു/ഇആര്‍/ ഐസിയു/എന്‍ഐസിയു/പിഐസിയു/കാത്ത്‌ലാബ്/ ജനറല്‍ നഴ്‌സിംഗ്/ ഡയാലിസിസ് / എന്‍ഡോസ്‌കോപ്പി/മെന്റല്‍ ഹെല്‍ത്ത്/ മിഡൈ്വഫ് / ഓങ്കോളജി/ഒടി(ഒആര്‍)/ പിഐസിയു/ ട്രാന്‍സ്പ്ലാന്റ്/ മെഡിക്കല്‍ സര്‍ജിക്കല്‍ എന്നീ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്കാണ് തൊഴിലവസരമുള്ളത്.
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഏറ്റവും പുതിയ ബയോഡാറ്റ, ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍, വെള്ള പശ്ചാത്തലത്തിലുള്ള ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ(ജെപെഗ്) എന്നിവ rmt3.norka@kerala.gov.in. എന്ന ഇ-മെയിലിലേയ്ക്ക് അയയ്ക്കണം. അഭിമുഖം കൊച്ചി, ബംഗളുരു, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ വച്ചായിരിക്കും. അഭിമുഖത്തില്‍ പങ്കെടുക്കാനുദ്ദേശിക്കുന്ന സ്ഥലം ഉള്‍പ്പെടുത്തി വേണം അപക്ഷകര്‍ ഇമെയില്‍ അയക്കേണ്ടത്.
സൗദി ആരോഗ്യ മന്ത്രാലയതിന്റെ അറിയിപ്പ് പ്രകാരം ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 3 വരെ കൊച്ചിയിലും, ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 1 വരെ ബാംഗളൂരിലും, 25-26 ഫെബ്രുവരി വരെ ഡല്‍ഹിയിലും, ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 1 വരെ ചെന്നൈലുമായിരിക്കും അഭിമുഖം നടക്കുകയെന്ന് നോര്‍ക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. സംശയനിവാരണത്തിന് നോര്‍ക്ക റൂട്‌സിന്റെ ടോള്‍ ഫ്രീ നമ്പര്‍ 18004253939, (ഇന്ത്യയില്‍ നിന്നും) +91 8802 012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സൗകര്യം) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. നോര്‍ക്ക റൂട്‌സിന്റെ വെബ്‌സൈറ്റായ www.norkaroots.org ലും വിവരങ്ങള്‍ ലഭിക്കും.