പെരുമ്പെട്ടി മഹാദേവ മഹാവിഷ്ണുക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് ഫെബ്രുവരി ഒൻപതിന് കൊടിയേറും. പത്ത് ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഉത്സവത്തിന് അന്ന്് വൈകീട്ട് ഏഴിന് തന്ത്രിമാരായ പറമ്പൂരില്ലത്ത് രാകേഷ് നാരായണ ഭട്ടതിരിപ്പാടും രഞ്ജിത്ത് ചിങ്ങൻ ഭട്ടതിരിപ്പാടും കൊടിയേറ്റും.
ഇരുനടകൾക്കും മുന്നിലുള്ള രണ്ട് കൊടിമരങ്ങളിലാണ് കൊടിയേറ്റുന്നത്. രാത്രി 7.30-ന് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ അഭിരാമി മോഹൻ അവതരിപ്പിക്കുന്ന മോഹിനിയാട്ടം, നാടോടി നൃത്തം, എട്ടിന് ശ്രീഭൂതബലി, 8.30-ന് തോട്ടമൺകാവ് എൻ.എസ്.എസ്. വനിതാ സമാജത്തിന്റെ തിരുവാതിര
10-ന് രാവിലെ എട്ടിന് നവകം, ശ്രീഭൂതബലി, 8.20 മുതൽ ഭാഗവത പാരായണം, ഒൻപതിന് ദേവിക്ക് കലശം, രാത്രി 7.30-ന് ഭജന, 8.30-ന് നൃത്തനൃത്യങ്ങൾ, തിരുവാതിര
11-ന് രാവിലെ ഒൻപതിന് ധർമശാസ്താവിന് കലശം, വൈകീട്ട് 7.30-ന് നൃത്തനൃത്യങ്ങൾ
12-ന് രാവിലെ ഒൻപതിന് ഉത്സവബലിക്ക് വിളക്കുെവയ്പ്, ഉത്സവബലി, 12.30-ന് ഉത്സവബലി ദർശനം, ഒന്നിന് അന്നദാനം, രാത്രി 7.30-ന് നൃത്തനൃത്യങ്ങൾ
13-ന് രാവിലെ എട്ടിന് രക്ഷസിന് കലശം, ഭാഗവത പാരായണം, രാത്രി 7.30-ന് തിരുവാതിര, നൃത്തനൃത്യങ്ങൾ
14-ന് രാവിലെ എട്ടിന് മഹാഗണപതിക്ക് കലശം, ഭാഗവത പാരായണം, രാത്രി 7.30-ന് ഭജന, 8.30-ന് സംഗീത സദസ്സ്
15-ന് രാവിലെ എട്ടിന് മലദൈവങ്ങൾക്ക് കലശം, വൈകീട്ട് 4.30-ന് കാഴ്ചശീവേലി, രാത്രി 7.30-ന് വാവാ സുരേഷിന്റെ പരിസ്ഥിതിവിവരണം, 8.30-ന് പള്ളിവേട്ട പുറപ്പാട്, പള്ളിവേട്ട എഴുന്നള്ളത്ത്, നായാട്ടുവിളി, പള്ളിക്കുറുപ്പ്
16-ന് രാവിലെ ഒൻപതിന് നൂറുംപാലും, ആയില്യം പൂജ, വൈകീട്ട് അഞ്ചിന് ആറാട്ടുബലി, 6.30-ന് ആറാട്ട്, ഏഴിന് എതിരേല്പ്, രാത്രി 8.30-ന് വർണക്കാഴ്ച
17-ന് രാവിലെ 8.30 മുതൽ സുബ്രഹ്മണ്യപ്രതിഷ്ഠ പൂജ, ഭാഗവതപാരായണം, രാത്രി 7.30-ന് ഭജന
18-ന് രാവിലെ 5.30-ന് തിരുവാഭരണം ചാർത്ത് 6.30-നും വൈകീട്ട് നാലിനും പറ, അൻപൊലി സമർപ്പണം, എട്ടിന് ശിവപുരാണ പാരായണം, 10.30-ന് നവകം, കലശം, ധാര, വൈകീട്ട് 7.30-ന് നൃത്തനൃത്യങ്ങൾ, രാത്രി 11.30-ന് ശിവരാത്രിപൂജ, 12.30-ന് ഗാനമേള എന്നിവ നടക്കും.