ഓതറ പുതുക്കുളങ്ങര ഭഗവതി ക്ഷേത്ര പടയണി മഹോത്സവത്തിന്റെ സമാപനത്തിനിടെ ഉണ്ടായ സംഘർഷത്തിൽ മൂന്നുപേർക്ക് കുത്തേറ്റു

  ഓതറ പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ പടയണി മഹോത്സവത്തിന്റെ സമാപന ചടങ്ങുകൾക്ക് ഇടെയുണ്ടായ സംഘർഷത്തിൽ മൂന്നുപേർക്ക് കുത്തേറ്റു. ചെങ്ങന്നൂർ വാഴാർമംഗലം ഉമ്മറ തറയിൽ വീട്ടിൽ എസ് സഞ്ജു, വാഴാർമംഗലം ഉമ്മറത്തറയിൽ വീട്ടിൽ കാർത്തികേയൻ, വാഴാർമംഗലം ചെമ്പകശ്ശേരി വീട്ടിൽ പവിൻ എന്നിവർക്കാണ് കുത്തേറ്റത്. ബുധനാഴ്ച രാത്രി പത്തരയോടെ ആയിരുന്നു സംഭവം. 

കാർത്തികേന്റെ പുറത്തും പവിൻ , സഞ്ജു എന്നിവർക്ക് വയറിനും ആണ് കുത്തേറ്റത്. മൂവരെയും തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓതറ സ്വദേശികളായ രണ്ടു പേരെ പ്രതികളാക്കി തിരുവല്ല പോലീസ് കേസെടുത്തു. മണ്ണ് മാഫിയകൾ തമ്മിൽ മണ്ണെടുപ്പിനെ ചൊല്ലി ഉണ്ടായ തർക്കമാണ് വാക്കേറ്റത്തിലും സംഘർഷത്തിലും കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ