വിദ്യാർത്ഥിനിക്ക് ട്രെയിനിൽവച്ച് മദ്യം നൽകി പീഡിപ്പിച്ച് കടപ്ര സ്വദേശി സൈനികൻ പിടിയിൽ

 ട്രെയിനിൽവച്ച് മദ്യം നൽകി മലയാളി വിദ്യാർത്ഥിനിയെ സൈനികൻ പീഡിപ്പിച്ചതായി പരാതി. പത്തനംതിട്ട  കടപ്ര സ്വദേശി പ്രതീഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജധാനി എക്‌സ്‌പ്രസിൽ വ്യാഴാഴ്ചയാണ് സംഭവം. തിരുവനന്തപുരം സ്വദേശിനിയായ വിദ്യാർത്ഥിനിയാണ് പരാതി നൽകിയത്.

പ്രതി ജമ്മുകാശ്മീരിൽ സൈനികനാണ്. ഇയാൾ അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു. പീഡിപ്പിക്കപ്പെട്ട യുവതി ഉഡുപ്പിയിൽ നിന്നാണ് ട്രെയിനിൽ കയറിയത്. ട്രെയിനിന്റെ അപ്പർ ബർത്തിൽ ഇവർക്ക് ഒപ്പം കയറിയ പ്രതി യുവതിയുമായി സൗഹൃദം സ്ഥാപിച്ചു. പിന്നീട് പ്രതി നിർബന്ധിച്ച് മദ്യം നൽകിയെന്നാണ് പരാതിയിൽ പറയുന്നത്. പിന്നീട് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. ട്രെയിൻ തിരുവനന്തപുരത്ത് എത്തിയ ശേഷം വീട്ടിലേക്ക് മടങ്ങിയ യുവതി ഭർത്താവിനോട് വിവരം പറഞ്ഞു.

ഇന്നലെ ഭർത്താവാണ് തിരുവനന്തപുരത്ത് പരാതി നൽകിയത്. ഇന്നലെ രാത്രി കടപ്രയിലെ വീട്ടിലെത്തി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.  പീഡിപ്പിച്ചിട്ടില്ല, യുവതിക്ക് മദ്യം നൽകിയെന്ന് സൈനിക പൊലീസിനോട് പറഞ്ഞു.

യുവതി വിഷാദരോഗിയാണ്. ഇവർ ഒരു മാസമായി വിഷാദ രോഗത്തിന് ചികിത്സയിലാണ്. പ്രതിയെ ഇന്ന് വൈകീട്ട് കോടതിയിൽ ഹാജരാക്കും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ