ചെങ്ങരൂരിൽ തീ പിടുത്തം. ചെങ്ങരൂർ തെക്കേമണ്ണിൽ തോട്ടത്തിനു സമീപം ഉള്ള വീടിന്റെ വൈക്കോൽ ശേഖരത്തിനാണ് ശനിയാഴ്ച ഉച്ചയോടെ തീ പിടിച്ചത്. രണ്ടു ആടുകൾ ചത്തു ഒരു ആടിനു സാരമായി പൊള്ളൽ എൽക്കുകയും ചെയ്തു.
തീപിടുത്തം ഉണ്ടായപ്പോൾ തന്നെ നാട്ടുകാർ കാണുകയും തീ കെടുത്തുവാനുള്ള പരിശ്രമം ആരംഭിക്കുകയും ചെയ്തതിനാൽ തീ ആളി പടരുന്നത് ഒഴിവാക്കാൻ സാധിച്ചു. തിരുവല്ലയിൽ നിന്നുള്ള രണ്ട് ഫയർ യൂണിറ്റുകൾ എത്തിയാണ് തീ പൂർണമായും അണച്ചത്. ഫയർ എഞ്ചിനുകളിൽ ഉള്ള വെള്ളം തീർന്നപ്പോൾ ചെങ്ങരൂർ ചിറയിൽ നിന്നു തന്നെ വെള്ളം നിറച്ചാണ് തീ അണച്ചത്.
For Video News Click Here: https://link.public.app/kiRxb