പോക്സോ കേസിൽ മണിമല സ്വദേശി അറസ്റ്റിൽ


 മണിമലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മണിമല കാവുംപടി ഭാഗത്ത് തൊട്ടിയിൽ വീട്ടിൽ അനീഷ് റ്റി.ഗോപി (37) എന്നയാളെയാണ് മണിമല പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ വർഷം അതിജീവിതയോട് അപമര്യാദയായി പെരുമാറുകയായിരുന്നു.

അതിജീവിത ഈ കാര്യം കഴിഞ്ഞ ദിവസം സ്കൂളിൽ എത്തിയ സമയം അധ്യാപകരോട് പറയുകയും അധ്യാപകർ ഈ കാര്യം ചൈൽഡ് ലൈനിൽ അറിയിക്കുകയും ചെയ്തു. ചൈൽഡ് ലൈന്‍ മുഖാന്തിരം മണിമല പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എം. അനിൽകുമാറിൻ്റെ നേതൃത്വത്തില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ