കുന്നന്താനം വില്ലേജ് ഓഫീസും സ്മാർട്ടാകുന്നു. താലൂക്കിൽ അവസാനം ആരംഭിച്ച വില്ലേജ് ഒാഫീസാണിത്. പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി പഴയ കെട്ടിടം പൊളിച്ചുമാറ്റുന്ന ജോലികൾ ഇന്നലെ ആരംഭിച്ചു.
44 ലക്ഷം രൂപ ചെലവിലാണ് നിർമ്മാണം. ഒരുനിലയിൽ ഓപ്പൺ സ്പേസിലുള്ള കെട്ടിടത്തിന് 1375 ചതുരശ്രമീറ്റർ വിസ്തീർണ്ണം ഉണ്ടാകും. ഇതിൽ വില്ലേജ് ഓഫീസറുടെ മുറിയും ജീവനക്കാർക്കായി ഗ്ലാസ് പ്ലാന്റേഷൻ ചെയ്ത ഹാളും റെക്കാഡ് റൂമും,ഗുണഭോക്താക്കൾക്കായി വിശ്രമമുറിയും ഉൾപ്പെടുന്നു.അറ്റാച്ചഡ് ടോയ്‌ലറ്റോടുകൂടി ആധുനിക രീതിയിലാണ് നിർമ്മാണം .
വാടകക്കെട്ടിടത്തിലാണ് വില്ലേജ് ഓഫീസ് ഇപ്പോൾ പ്രവർത്തിക്കുന്നത്. നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണ ചുമതല.