പുറമറ്റം പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബി രാജിവെച്ചു

 പുറമറ്റം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബി രാജിവെച്ചു. സി.പി.എം. സ്വതന്ത്രയായി മത്സരിച്ച് ജയിച്ച ഇവർക്കെതിരേ എൽ.ഡി.എഫ്. അവിശ്വാസം കൊണ്ടുവന്നതും യു.ഡി.എഫിനൊപ്പം ചേർന്ന് ആ നീക്കം പരാജയപ്പെടുത്തിയതും 2022 ജൂൺ 22-നായിരുന്നു. തുടർന്ന് പഞ്ചായത്ത് ജീപ്പ് തകർക്കുന്നതു വരെയെത്തി കാര്യങ്ങൾ. പിന്നീട് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കനത്ത സുരക്ഷയിലാണ് പഞ്ചായത്ത് യോഗങ്ങൾ ചേർന്നിരുന്നത്.

വൈസ് പ്രസിഡന്റായ സി.പി.എം. അംഗത്തെ പ്രസിഡന്റിന്റെ പിന്തുണയോടെ യു.ഡി.എഫ്. അവിശ്വാസപ്രമേയത്തിലൂടെ ജൂലായ് ഏഴിന് പുറത്താക്കിയതായിരുന്നു അടുത്ത നീക്കം. ഇതോടെ ഭരണം പൂർണമായി യു.ഡി.എഫ്. കൈക്കലാക്കി. തുടർന്ന് യു.ഡി.എഫിലെ കെ.വി.രശ്മിമോൾ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയുംചെയ്തു.

സ്ഥാനമേറ്റെടുത്തപ്പോൾ രണ്ട് വർഷം പ്രസിഡന്റ് സ്ഥാനം അനുവദിക്കണമെന്നാണ് സി.പി.എമ്മിനോട് ആവശ്യപ്പെട്ടിരുന്നതെന്നും അത് അംഗീകരിക്കാതെ അവിശ്വാസനീക്കവുമായി വന്നതിനാലാണ് യു.ഡി.എഫ്. പിന്തുണ സ്വീകരിച്ചതെന്നും സൗമ്യ പറഞ്ഞു. ഇപ്പോൾ രണ്ട് വർഷവും രണ്ട് മാസവും കഴിഞ്ഞു. അതിനാൽ ആരുടെയും നിർദേശപ്രകാരമല്ലാതെ സ്വമേധയാ രാജിവെയ്ക്കുകയാണ്. വരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയെ പിന്തുണയ്ക്കുമെന്നും സൗമ്യ പറഞ്ഞു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ