കീഴ്‌വായ്പൂരിൽ നിന്നു മോഷ്ടിച്ച ഓട്ടോറിക്ഷയുമായി മൂന്നുപേർ പോലീസ് പിടിയിൽ

കീഴ്‌വായ്പൂരിൽ നിന്നു ജനുവരിയിൽ മോഷ്ടിച്ച ഓട്ടോറിക്ഷയുമായി മൂന്നുപേർ കുളമാവ് പോലീസിന്റെ പിടിയിലായി. കുരുതിക്കളത്തിനു സമീപം വാഹന പരിശോധനയ്ക്കിടെയാണ് ഇവർ കുടുങ്ങിയത്. ഉടുമ്പന്നൂർ കളപ്പുരയ്ക്കൽ ഷാജി, ഒളമറ്റം കണ്ടത്തിൻകരയിൽ ഷിയാദ്, പടിഞ്ഞാറേ കോടിക്കുളം പതിയപ്ലാക്കൽ അനിൽകുമാർ എന്നിവരാണ്‌ പിടിയിലായത്. 

സംശയം തോന്നിയതിനെ തുടർന്ന് സ്റ്റേഷനിൽ കൊണ്ടുവന്നു ചോദ്യംചെയ്തപ്പോഴാണ് മോഷണവിവരം പുറത്തുവന്നത്. നിരവധി മോഷണ ക്കേസുകളിൽ പ്രതിയാണ് ഷാജിയും ഷിയാദും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ