റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കീഴ്വായ്പൂർ സ്വദേശി മരിച്ചു. കീഴ്വായ്പൂർ മരുത്ര വീട്ടിൽ ജോ ജോസഫ് ഈപ്പൻ (മോന്‍-67) ആണ് ഇന്നലെ ഉച്ചയോടെ മരണപ്പെട്ടത്.
വ്യാഴാഴ്ച രാവിലെ 9.45ന് വില്ലേജ് ഓഫിസിനു സമീപത്തായിരുനു അപകടം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ജോ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്നലെ 11.45ന് മരിച്ചു. സംസ്‌കാരം പിന്നിട്. ഭാര്യ: ഷേര്‍ലി മറിയം ജോസഫ്. മക്കള്‍: അഭിലാഷ്, അബിനാശ്, അഞ്ജലി. മരുമകള്‍: അനുപമ.