ഇന്ന് വൈകുന്നേരം വിശിയടിച്ച കാറ്റിലും മഴയിലും പുതുശ്ശേരി, പുറമറ്റം, തുരുത്തിക്കാട് ഭാഗങ്ങളിൽ കാറ്റിലും മഴയിലും കനത്ത നാശം. ശക്തമായ കാറ്റിലും മഴയിലും പുതുശ്ശേരി നിന്നും പുറമറ്റത്തേക്ക് വരുന്ന റോഡിൽ മരവും പോസ്റ്റും റോഡിനു കുറുകെ ഒടിഞ്ഞു വീണു. മരവും പോസ്റ്റും റോഡിൽ കിടക്കുന്നതിനാൽ ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും വൈദുതി പോസ്റ്റുകൾ ഒടിഞ്ഞതിനാൽ തുരുത്തിക്കാട് ഭാഗങ്ങളിൽ പലയിടങ്ങളിലും വൈദ്യുതി ബന്ധം പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണ്.
പുതുശ്ശേരി, പുറമറ്റം, തുരുത്തിക്കാട് ഭാഗങ്ങളിൽ കാറ്റിലും മഴയിലും കനത്ത നാശം
0