ഇന്ന് വൈകുന്നേരം വിശിയടിച്ച കാറ്റിലും മഴയിലും ചുങ്കപ്പാറയിൽ നാശം. കാറ്റിലും മഴയിലും ചുങ്കപ്പാറ മാർക്കറ്റിലെ ഷെഡും, കുടുംബശ്രീ ജനകിയ ഹോട്ടലും നശിച്ചു.
പഞ്ചായത്തു വക ചുങ്കപ്പാറയിലെ ഷെഡിൽ താമസിച്ചു വരികയായിരുന്ന തമിഴ്നാട് സ്വദേശി ആൽബ്രട്ട് പ്രസ്തുതസമയം ഷെഡിൽ ഉണ്ടായിരുന്നുവെങ്കിലും തലനാഴിരയ്ക്ക് രക്ഷപെട്ടു. കോട്ടാങ്ങൽ പഞ്ചായത്തുവക സ്ഥലത്ത് നിന്ന വട്ട മരമാണ് കടപുഴകി വീണത്. കുടുംബശ്രീ ജനകിയ ഹോട്ടലിനും വൻ നഷ്ടം ഉണ്ടായി