കല്ലൂപ്പാറ ഗ്രാമ പഞ്ചായത്തില്‍ ബയോ ബിന്‍ വിതരണം ചെയ്തു

ഖരമാലിന്യം അലക്ഷ്യമായി വലിച്ചെറിയാതെ വീട്ടില്‍ തന്നെ സംസ്‌കരിക്കുന്നതിന്റെ ഭാഗമായുള്ള ബയോ ബിന്‍ വിതരണം കല്ലൂപ്പാറ ഗ്രാമ പഞ്ചായത്തില്‍ ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ തോംസണ്‍ വിതരണോത്ഘാടനം നിര്‍വഹിച്ചു. 2022 - 2023 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഗ്രാമപഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്. 5,03,280 രൂപ ചിലവില്‍ പഞ്ചായത്തിലെ 150 ഗുണഭോക്താക്കള്‍ക്കാണ് ബയോബിന്‍ വിതരണം ചെയുന്നത്. 

വൈസ് പ്രസിഡന്റ് ചെറിയാന്‍ മണ്ണഞ്ചേരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് അംഗങ്ങളായ ബെന്‍സി അലക്‌സ് , മനുഭായി മോഹന്‍ ,ലൈസാമ്മ സോമര്‍, എബി മേക്കരിങ്ങാട്ട്, രതീഷ് പീറ്റര്‍ ,ജോളി റജി, മോളിക്കുട്ടി ഷാജി, റ്റി. റ്റി മനു, ഗീതാ ശ്രീകുമാര്‍ , റജി ചാക്കോ , സെക്രട്ടറി നന്ദകുമാര്‍ , മനുജാ, കൃഷ്ണപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ