സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവരുടെ പക്ഷം ചേർന്നുകൊണ്ട് മല്ലപ്പള്ളി റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ വിശപ്പുരഹിത മല്ലപ്പള്ളി പദ്ധതി റോട്ടറി ഡിസ്ട്രിക്ട് ഗവർണർ കെ. ബാബുമോൻ ഉദ്ഘാടനം ചെയ്തു.
ഭക്ഷണത്തിനു നിവൃത്തിയില്ലത്താവർക്ക് സൗജന്യ ഭക്ഷണ കൂപ്പണുകൾ കോട്ടയം റോഡിലുളള റെസ്കോ പേപ്പർ മാർട്ട്, മല്ലപ്പള്ളി ബസ് സ്റ്റാൻഡിലുള്ള ഫിഷ് മാർട്ട് എന്നിവടങ്ങളിൽനിന്നു രാവിലെ 11 മുതൽ രണ്ടുവരെ ലഭിക്കും.
മല്ലപ്പള്ളി റോട്ടറി ക്ലബ് പ്രസിഡന്റ് വർഗീസ് കുഴിവേലിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബർ സി.കെ. ലതാകുമാരി, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ, മല്ലപള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു മേരി തോമസ്, ബ്ലോക്ക് മെംബർ സിന്ധു സുഭാഷ്, ഗ്രാമപഞ്ചായത്ത് മെംബർമാരായ ബിജു പുറത്തൂടൻ, വിദ്യാമോൾ, വ്യാപരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ഇ.ഡി. തോമസുകുട്ടി, വ്യാപാരിവ്യവ്യസായി സമിതി പ്രതിനിധി കുട്ടപ്പൻ, അനിൽ കുര്യൻ, ബിനോയ് തോമസ്, ബൈജു തെക്കേടത്ത്, വിനോദ് കുമാർ, ഷാജി കുളത്തൂർ എന്നിവർ പ്രസംഗിച്ചു.