വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ നിരവധി ജോലി ഒഴിവുകള്‍

1.ഗസ്റ്റ് ലക്ചറര്‍, ഡെമോണ്‍സ്‌ട്രേറ്റര്‍ 

പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ് വിഭാഗത്തില്‍ മൂന്ന് ഗസ്റ്റ് ലക്ചറര്‍, ഒരു ഡെമോണ്‍സ്‌ട്രേറ്റര്‍ എന്നീ തസ്തികകളിലെ താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ജൂണ്‍ രണ്ടിന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട വിഷയത്തിലുള്ള ബി.ടെക്ക് ബിരുദം ആണ് ഗസ്റ്റ്‌ലക്ചറര്‍ തസ്തികയുടെ യോഗ്യത. ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട ട്രേഡിലുള്ള ഡിപ്ലോമ ആണ് ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയുടെ യോഗ്യത. ഫോണ്‍: 0469 2650228.  

2.ഗസ്റ്റ്‌ലക്ചറര്‍ 

പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ സിവില്‍ എഞ്ചിനിയറിംഗ് വിഭാഗത്തില്‍ ഗസ്റ്റ്‌ലക്ചറര്‍ തസ്തികയിലെ മൂന്ന് താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ജൂണ്‍ ഒന്നിന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം.  ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട വിഷയത്തിലുള്ള ബി.ടെക്ക് ബിരുദം ആണ് യോഗ്യത. ഫോണ്‍: 0469 2650228    

3.ഗസ്റ്റ്‌ലക്ചറര്‍ 

പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ ഓട്ടോമൊബൈല്‍ എഞ്ചിനിയറിംഗ് വിഭാഗത്തില്‍ ഗസ്റ്റ്‌ലക്ചറര്‍ തസ്തികയിലെ മൂന്ന് താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ ഒന്നിന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍  സട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഒന്നാം ക്ലാസോടെ ഓട്ടോമൊബൈല്‍ എഞ്ചിനിയറിംഗ് ബി.ഇ/ബി.ടെക്ക് ബിരുദം ആണ് യോഗ്യത.     

4.ഡെമോണ്‍സ്‌ട്രേറ്റര്‍ / ട്രേഡ്‌സ്മാന്‍ 

പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ ഇലക്ട്രോണിക്‌സ് എഞ്ചിനിയറിംഗ് വിഭാഗത്തില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ / ട്രേഡ്‌സ്മാന്‍ തസ്തികകളിലെ താല്‍ക്കാലിക 

ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് 31 ന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട ട്രേഡിലുള്ള ഡിപ്ലോമ ആണ്  ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയുടെ യോഗ്യത. ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ (കെ.ജി.സി.ഇ)/ടി.എച്ച്.എസ്.എല്‍.സി / ഡിപ്ലോമ ഇവയിലേതെങ്കിലും ആണ് ട്രേഡ്‌സ്മാന്‍ തസ്തികയുടെ യോഗ്യത.     

5.വര്‍ക്ക് ഷോപ്പ് സൂപ്രണ്ട്, ട്രേഡ്‌സ്മാന്‍

പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക് സര്‍ക്കാര്‍ കോളജില്‍ വര്‍ക്ക്‌ഷോപ്പ് സൂപ്രണ്ട്, ട്രേഡ്‌സ്മാന്‍ (ഫിറ്റിംഗ്),ട്രേഡ്‌സ്മാന്‍ (വെല്‍ഡിംഗ്),ട്രേഡ്‌സ്മാന്‍ (ടര്‍ണിംഗ്) തസ്തികകളിലെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് 31 ന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട വിഷയത്തിലുള്ള ബി.ഇ/ബി.ടെക്ക് ബിരുദം(മെക്കാനിക്കല്‍) ആണ് വര്‍ക്ക്‌ഷോപ്പ് സൂപ്രണ്ട് തസ്തികയുടെ യോഗ്യത.

ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ (കെ.ജി.സി.ഇ)/ടി.എച്ച്.എസ്.എല്‍.സി / ഡിപ്ലോമ ഇവയിലേതെങ്കിലും ആണ് ട്രേഡ്‌സ്മാന്‍ തസ്തികയുടെ യോഗ്യത.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ