ഏപ്രിൽ ഒന്നു മുതൽ സർക്കാർ കെട്ടിട നികുതി വർധിപ്പിച്ചെങ്കിലും 300 ചതുരശ്ര മീറ്റർവരെ വലിപ്പമുള്ളതും പാർപ്പിടാവശ്യത്തിനുപയോഗിക്കുന്നതുമായ കെട്ടിടങ്ങൾക്ക് നിലവിലുള്ള നികുതി വർധിപ്പിക്കേണ്ടതില്ലെന്ന് കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. ഭരണസമിതിയിലെ എൽഡിഎഫ് അംഗങ്ങളുടെ വിയോജിപ്പോടെയാണ് തീരുമാനം.
നിലവിൽ ചതുരശ്ര മീറ്ററിന് ഏഴു രൂപയാണ് ഈടാക്കി വരുന്നത്. നിർമാണാവശ്യത്തിനുള്ള അപേക്ഷാഫീസും പെർമിറ്റ് ഫീസും ഒഴികെ മറ്റുള്ള നികുതികളിൽ തദേശ സ്ഥാപനങ്ങൾക്ക് തീരുമാനമെടുക്കാമെന്നുള്ള വിവേചനാധികാരമുപയോഗിച്ചാണ് നികുതി വർധിപ്പിക്കേണ്ടതില്ലെന്നു യുഡിഎഫ് ഭരണസമിതി തീരുമാനിച്ചത്.
തീരുമാനം ജനങ്ങൾക്ക് ആശ്വാസകരമാകുമെന്ന് പ്രസിഡന്റ് സൂസൻ തോംസൺ പറഞ്ഞു.