മല്ലപ്പള്ളി മേഖല കേരള ജേർണലിസ്റ്റ് യൂണിയൻ സ്‌ഥാപക ദിനാഘോഷവും സ്വതന്ത്ര മാധ്യമ ദിനവും നടത്തി

 മല്ലപ്പള്ളി മേഖല കേരള ജേർണലിസ്റ്റ് യൂണിയൻ സ്‌ഥാപക ദിനാഘോഷവും, സ്വതന്ത്ര മാധ്യമ ദിനവും ഗ്യാലക്സി ചാനൽ ഓഫീസ് അങ്കണത്തിൽ നടത്തപ്പെട്ടു. പ്രമുഖ  പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് അഡ്വക്കേറ്റ് കെ. പ്രകാശ് ബാബു സ്ഥാപകദിന സന്ദേശവും, സ്വതന്ത്ര മാധ്യമ ദിനത്തിന്റെ പ്രസക്തിയും സംബന്ധിച്ച് സംസാരിച്ചു.  പ്രസിഡണ്ട് ഇല്യാസ് വായ്പൂര് അധ്യക്ഷൻ ആയിരുന്നു.

ആധാരം എഴുത്ത് അസോസിയേഷൻ പത്തനംതിട്ട ജില്ലാ ട്രഷറർ  പി.കെ.ബാബുരാജ് ആശംസകൾ അറിയിച്ചു സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി റെജി സാമുവൽ, കീഴ്വായ്പുരു ശിവരാജാൻ, മേഖലാ ട്രഷറർ  എസ്. മനോജ് മേഖലാ സെക്രട്ടറി എം.എം.റെജി. എന്നിവർ പ്രസംഗിച്ചു. മല്ലപ്പള്ളി മേഖലയിലെ ബഹുഭൂരിപക്ഷം വരുന്ന കെ.ജെ.യു. അംഗങ്ങൾ  തങ്ങളുടെ സംഘടനയുടെ ജന്മദിന ആഘോഷത്തിലും, സംസ്ഥാന സമിതി ആഹ്വാനം ചെയ്ത സ്വതന്ത്ര മാധ്യമ ദിനത്തിലും പങ്കെടുത്തു കൊണ്ട്  ഈ ദിനാഘോഷം അർത്ഥവത്താക്കി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ