മല്ലപ്പള്ളി-നിലമ്പൂർ സൂപ്പർഫാസ്റ്റ് 28 മുതൽ

 മല്ലപ്പള്ളി-നിലമ്പൂർ കെ.എസ്.ആർ.ടി.സി., സൂപ്പർ ഫാസ്റ്റ് ബസ് സർവീസ് ഞായറാഴ്‌ച ആരംഭിക്കും. 

വൈകീട്ട് 3.20-ന് പാമ്പാടി, പാലാ, മൂവാറ്റുപുഴ, തൃശ്ശൂർ, പട്ടാമ്പി, പെരിന്തൽമണ്ണ വഴി രാത്രി 11.30-ന് നിലമ്പൂരെത്തും. തിരികെ വെളുപ്പിന് 4.45-ന് പുറപ്പെടും. പെരിന്തൽമണ്ണ, പട്ടാമ്പി, തൃശ്ശൂർ, മൂവാറ്റുപുഴ, തൊടുപുഴ, പാലാ, പാമ്പാടി വഴി ഉച്ചയ്ക്ക് ഒന്നിന് മല്ലപ്പള്ളിയിൽ മടങ്ങിയെത്തും. 

മല്ലപ്പള്ളി ഡിപ്പോയിലെ പത്തനംതിട്ട- പാലക്കാട് സൂപ്പർ ഫാസ്റ്റിന് ഉപയോഗിച്ചിരുന്ന ബസാണ് നിലമ്പൂരിന് സർവീസ് നടത്തുക. പാലക്കാടിന് പുതിയ സ്വിഫ്റ്റ് ബസും ജീവനക്കാരെയും അനുവദിച്ചിരുന്നു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ