പുളിക്കീഴ് ബാറിൽ മദ്യപിച്ച് ഇറങ്ങുമ്പോൾ സുരക്ഷാജീവനക്കാരനെ മർദ്ദിച്ച് വാഹനം മോഷ്ടിച്ച കേസിൽ നാലുപേരെ പോലീസ് അറസ്റ്റു ചെയ്തു.
പുളിക്കീഴ് ആലംതുരുത്തിയ്ക്ക് സമീപമുള്ള ബാറിൽ തിങ്കളാഴ്ചയാണ് അക്രമണവും മോഷണവും ഉണ്ടായത്. കടപ്ര വളഞ്ഞവട്ടം വാലുപറമ്പിൽ സച്ചിൻ (26), വിഷ്ണു (27), നിരണം പനച്ചമൂട് അമ്പിളിമാലിൽ അനൂപ് (26), വളഞ്ഞവട്ടം പനമൂട്ടിൽ വിശാഖ് (22) എന്നിവരാണ് അറസ്റ്റിലായത്.