പത്തനംതിട്ട ജില്ലയിൽ ഡെങ്കിപ്പനി പടരുന്നു

 പത്തനംതിട്ട ജില്ലയിൽ ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 146 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. ഇതിൽ ഒരുയുവതിയാണ് ബുധനാഴ്ച മരിച്ചത്. ഇതിനൊപ്പം സാധാരണ പനിബാധിതരുടെയും എണ്ണം കൂടുന്നുണ്ട്. പ്രതിദിനം നാനൂറിന് മുകളിലാണ് ജില്ലയിലെ പനിക്കണക്ക്. എലിപ്പനി ബാധിക്കുന്നവരുടെ എണ്ണവും ഇതിനൊപ്പം വർ‌ധിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച രണ്ടുപേരാണ് ജില്ലയിൽ എലിപ്പനി ബാധിച്ച് മരിച്ചത്.

അതിനിടെ പനിബാധിതരുടെയുംമറ്റും കണക്ക് കുറച്ചുകാണിക്കുന്നതായും ആരോപണമുണ്ട്. കോവിഡ് സമയത്തേതിന് സമാനമായി ജില്ലാതല കണക്കുകളൊന്നും ഓഫീസുകൾ വഴി നൽകണ്ടയെന്ന അപ്രഖ്യാപിത വിലക്ക് ആരോഗ്യവകുപ്പ് ജില്ലാ ഓഫീസർമാർക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പനിക്കണക്കുമായി ബന്ധപ്പെട്ട് എന്തുകാര്യങ്ങൾ ചോദിച്ചാലും വെബ്സൈറ്റിൽ നോക്കണമെന്നാണ് ജില്ലാ ഓഫീസിൽനിന്ന്‌ ഇപ്പോൾ ലഭിക്കുന്ന മറുപടി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ