പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തൃക്കൊടിത്താനം സ്വദേശിക്ക് 48 വർഷം കഠിന തടവ്


പട്ടികജാതി വിഭാഗത്തിൽപെട്ട പതിനാലുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ തൃക്കൊടിത്താനം സനീഷ്​ എന്ന റിജോമോൻ ജോണിന്​ (31) 48 വർഷം കഠിനതടവിനും 1,80,000 രൂപ പിഴയും ശിക്ഷ. പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി ജയകുമാർ ജോണാണ്​ ശിക്ഷ വിധിച്ചത്​. പിഴ ഒടുക്കാതിരുന്നാൽ 30 മാസം അധിക കഠിന തടവും അനുഭവിക്കണം.

2020 മുതലാണ്​ കേസിനാസ്പദമായ സംഭവം. വിവാഹിതനും രണ്ട്​ കുട്ടികളുടെ പിതാവുമായ പ്രതി ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭനത്തിൽ വീഴ്ത്തുകയായിരുന്നു. തുടർന്ന് വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലത്തു കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കി. ഇതിനിടയിൽ പെൺകുട്ടിയുടെ അയൽവാസിയും വിവാഹിതയുമായ സ്ത്രീയുടെ ഫോണിൽനിന്ന്​ പെൺകുട്ടി വിളിച്ചിരുന്നതു മുതലാക്കി അവരുമായി ചങ്ങാത്തം സ്ഥാപിക്കുകയും ഒടുവിൽ ആ സ്ത്രീയുമായി ഒളിച്ചോടുകയും ചെയ്തു. ഈ സംഭവത്തോടെ ചതിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ പെൺകുട്ടി വിവരം ബന്ധുക്കൾ വഴി പൊലീസിൽ അറിയിക്കുകയായിരുന്നു.

പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പൽ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായ കേസിൽ, അന്തിമവാദം പൂർത്തിയായ ശേഷം പ്രതി ഒളിവിൽ പോയെങ്കിലും ഷാഡോ പൊലീസിന്‍റെ സഹായത്തോടെ പിടികൂടി. തിരുവല്ല പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ ആയിരുന്ന പി.എസ്. വിനോദാണ്​ അന്വേഷണം നടത്തിയത്​. ഡിവൈ.എസ്​.പി. രാജപ്പൻ റാവുത്തറാണ് കേസിന്‍റെ അന്തിമ ചാർജ് കോടതിയിൽ സമർപ്പിച്ചത്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ