മല്ലപ്പള്ളി താലൂക്ക് ആശുപത്രി കെട്ടിടസമുച്ചയം 30 മാസം കൊണ്ട് നിർമിക്കുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി

മല്ലപ്പള്ളി താലൂക്ക് ആശുപത്രി കെട്ടിടസമുച്ചയം 30 മാസംകൊണ്ട് നിർമിക്കുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. മല്ലപ്പള്ളി ഇലക്ട്രിക്കൽ സബ് ഡിവിഷൻ-സെക്ഷൻ ഓഫീസ് മന്ദിര ഉദ്‌ഘാടനത്തിന് എത്തിയതായിരുന്നു അദ്ദേഹം. പണിയുടെ പുരോഗതി വിലയിരുത്തുന്നതിന് പ്രത്യേക ബോർഡ് വെയ്ക്കണമെന്നും മന്ത്രി നിർദേശിച്ചു.

കെ.എസ്.ഇ.ബി. സിവിൽ വിഭാഗമാണ് താലൂക്ക് ആശുപത്രിയുടെ നിർമാണച്ചുമതല ഏറ്റെടുത്തിരിക്കുന്നത്. ഇവർ 38.25 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ട് നാല് വർഷം കഴിഞ്ഞു. 2019 മേയ് 28-ന് സർക്കാർ ഭരണാനുമതിയും നൽകി. എന്നാൽ, ഇതുവരെ പ്രവൃത്തി തുടങ്ങാനായിട്ടില്ല.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ