തിരുവല്ല താലൂക്കാശുപത്രിയില്‍ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ലിഫ്ടിനും ഭിത്തിക്കുമിടയില്‍ നിന്ന് കണ്ടെത്തി

തിരുവല്ല താലൂക്കാശുപത്രിയില്‍ ചികില്‍സയിലിരിക്കേ കാണാതായ യുവാവിന്റെ മൃതദേഹം കെട്ടിടത്തിലെ ഭിത്തിക്കും ലിഫ്ടിനുമിടയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തി.

തുകലശേരി മാടവന പറമ്ബില്‍ വീട്ടില്‍ കെ.എസ് ബിജു (36)വിന്റെ മൃതദേഹമാണ് വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിയോടെ കണ്ടെത്തിയത്.

കഴിഞ്ഞ 14 ന് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ബിജു. 16 നാണ് ഇയാളെ കാണാതായത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുമ്ബോഴാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

ആശുപത്രിയുടെ നാലാം നിലയിലെ അടച്ചിട്ടിരുന്ന മുറിയുടെ ലിഫ്റ്റിനും ഭിത്തിക്കും ഇടയില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് അഗ്‌നി രക്ഷാസേന ഉദ്യോഗസ്ഥര്‍ എത്തി മൃതദേഹം പുറത്തെടുത്തു. തിരുവല്ല പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. അഞ്ചാം നിലയിലെ മുറിയില്‍ നിന്നും ലിഫ്ട് പണിത ശേഷമുണ്ടായ പിറ്റിലേക്ക് ഇയാള്‍ വീണുവെന്ന് സംശയിക്കുന്നു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ