ഉമ്മൻ ചാണ്ടിയുടെ വിയോഗം; സംസ്ഥാനത്ത് ഇന്ന് പൊതു അവധി

മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെത്തുടർന്ന് കാലിക്കറ്റ്, കണ്ണൂർ, സാങ്കേതിക സർവകലാശാലകള്‍ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. കാലിക്കറ്റ്‌ സർവ്വകലാശാല ഇന്ന് നടത്തുവാനിരുന്ന പരീക്ഷകൾ 22 ലേക്കാണ് മാറ്റിയിരിക്കുന്നത്. കണ്ണൂർ സർവകലാശാല ഇന്ന് നടത്താനിരുന്ന ഡിഗ്രി അഡ്മിഷൻ നാളത്തേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് നിശ്ചയിച്ചിരിക്കുന്ന പി എസ് സി പരീക്ഷകളിൽ മാറ്റമില്ല. ഇന്ന് നടക്കേണ്ട സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പി എസ് സി മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ