കാവനാല്‍ കടവ് - നെടുംങ്കുന്നം റോഡ് തകർന്നു തന്നെ - വികസന സമിതിക്ക് പുല്ലുവില നൽകി പൊതുമരാമത്ത്

മാസങ്ങള്‍ക്കു മുൻമ്പ്  നടന്ന മല്ലപ്പള്ളി താലൂക്ക് വികസന സമിതി യോഗത്തില്‍ ആനിക്കാട് പഞ്ചായത്തിലെ കാവനാല്‍ കടവ് - നെടുങ്കുന്നം റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് ഉദ്യോഗസ്ഥ തലത്തില്‍ നടപടി ഉണ്ടാകണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാൽ കാവനാല്‍ കടവ് - നെടുംങ്കുന്നം റോഡിന്റെ കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. കോട്ടയം, പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന ആനിക്കാട് പഞ്ചായത്തിലെ പ്രധാന പാതയാണിത്.

കാവനാല്‍കടവ് മുതല്‍ നൂറോമ്മാവ് വരെയുള്ള 2 കിലോമീറ്റര്‍ ദൂരമാണ് തക‌ര്‍ന്നു തരിപ്പണമായി കിടക്കുന്നത്. കുണ്ടും കുഴിയുമായ റോഡിലൂടെയുള്ള കാല്‍നടയാത്രയും വാഹനയാത്രയും വളരെ ദുഷ്കരമാണ്. ടാറിങ് പേരിനുപോലുമില്ലാത്ത റോഡിൽ കൂടി യാത്ര ചെയ്യുന്ന വാഹനങ്ങൾ നിരന്തരമായി കേടുപാടുകൾ സംഭവിക്കുന്നു . അടുത്തിടെ പാറ വേസ്റ്റ് കുഴികളില്‍ ഇട്ടെങ്കിലും ഇപ്പോഴും പല കുഴികളും  പൂര്‍ണമായി മൂടിയിട്ടില്ല. 

എം എൽ എ, എം പി,  പൊതുമരാമത്ത്, ജലഅതോറിറ്റി അധികൃതര്‍  ആനിക്കാട് പഞ്ചായത്തിലെ ഈ റോഡിനോട് കടുത്ത അവഗണനയാണ് കാട്ടുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ