കേരള ജല അതോറിറ്റി മല്ലപ്പള്ളി സബ് ഡിവിഷനിലെ മല്ലപ്പള്ളി സെക്ഷന്റെ പരിധിയിൽപ്പെട്ട മല്ലപ്പള്ളി, ആനിക്കാട്, കല്ലൂപ്പാറ, കോട്ടാങ്ങൽ, കൊറ്റനാട് പഞ്ചായത്തുകളിലെയും പുല്ലാട് സെക്ഷന്റെ പരിധിയിൽ വരുന്ന എഴുമറ്റൂർ, അയിരൂർ, കോയിപ്രം, തോട്ടപ്പുഴശ്ശേരി, പുറമറ്റം, ഇരവിപേരൂർ പഞ്ചായത്തുകളിലെയും വെള്ളക്കരം കുടിശ്ശിക ഉള്ളവർ ജൂലായ് 31-ന് മുൻപ് പണം അടയ്ക്കുകയും മീറ്റർ കേടായിട്ടുള്ളവർ പുതിയത് വെയ്ക്കുകയും വേണം.
അല്ലാത്തവരുടെ കണക്ഷൻ അറിയിപ്പില്ലാതെ വിച്ഛേദിക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. കണക്ഷൻ വിച്ഛേദിച്ചാൽ കുടിശ്ശികയ്ക്ക് പുറമേ പിഴകൂടി അടയ്‌ക്കേണ്ടിവരും.