ചങ്ങാത്തം സ്ഥാപിച്ചശേഷം യുവതിയെ പീഡിപ്പിച്ച കേസിൽ തിരുവല്ലയിൽ യുവാവ് അറസ്റ്റിൽ

യുവതിയുമായി ചങ്ങാത്തത്തിലായശേഷം ഫോണിൽ വിളിച്ച് നിരന്തരം അടുപ്പം സ്ഥാപിക്കുകയും, ലൈംഗികപീഡനത്തിന് വിധേയയാക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. തിരുവല്ല കുറ്റപ്പുഴ തീരുമൂലപുരം ആഞ്ഞിലിമൂട് വെളുത്തകാലായിൽ ശശി ഭാസ്കരന്റെ മകൻ ശരൺ എന്ന് വിളിക്കുന്ന ശരൺ ശശി (32) ആണ് തിരുവല്ല പോലീസിന്റെ പിടിയിലായത്. 

ഫെ​ബ്രു​വ​രി മു​ത​ൽ ജൂ​ൺ 16 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ച​ക്കു​ള​ത്തു​കാ​വി​ലെ ഒ​രു ലോ​ഡ്ജി​ലെ​ത്തി​ച്ചാ​ണ് പ​ല​ത​വ​ണ ഇ​യാ​ൾ പീ​ഡി​പ്പി​ച്ച​ത്. യു​വ​തി​ക്കു മ​ദ്യം വാ​ങ്ങി ന​ൽ​കി​യ​ശേ​ഷം ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യെ​ന്നും പ​ല​പ്പോ​ഴാ​യി പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും ഫോണും ഇ​യാ​ൾ അ​പ​ഹ​രി​ച്ച​താ​യും യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​യാ​ളു​ടെ ഫോ​ണി​ൽ​നി​ന്ന് യു​വ​തി​യു​ടെ ഫോ​ട്ടോ​ക​ൾ അട​ക്കം പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. 

തി​രു​വ​ല്ല പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി യു​വ​തി മൊ​ഴി കൊ​ടു​ത്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്ഐ നി​ത്യാ സ​ത്യ​ൻ കേ​സ് ര​ജി​സ്റ്റ​ർ ചെയ്തു. തു​ട​ർ​ന്ന് പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ സു​നി​ൽ കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​ര​ൺ ശ​ശി​യെ തു​ക​ല​ശേ​രി ജം​ഗ്ഷ​ന് സ​മീ​പ​ത്തു​നി​ന്നു ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ